മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

Posted on: May 2, 2024

കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ യുഎസിലെ നാലാമത്തെ ഷോറൂം ഇല്ലിനോയിസിലെ നേപര്‍വില്ലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ ബ്രാന്‍ഡിന്റെ വടക്കേ അമെരിക്കയിലെ ഷോറൂമുകളുടെ എണ്ണം അഞ്ച് ആയും ആഗോള തലത്തിലെഷോറൂമുകളുടെ എണ്ണം 350 ആയും ഉയര്‍ന്നു.

ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഹിസ് എക്‌സലന്‍സി സോമനാഥ് ഘോഷ് പുതിയഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ 350-ാം ഗ്ലോബല്‍ ഷോറും യുഎസില്‍ ആരംഭിക്കുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.

നേപ്പര്‍വില്ലിലെ പട്ടേല്‍ പ്ലാസയില്‍6,400 ചതുരശ്രയടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂമില്‍ സ്വര്‍
ണം, വജ്രം, അമൂല്യ രത്‌നാഭരണങ്ങള്‍ എന്നിവയിലെ 25 എക്‌സ്‌ക്ലൂസിവ്ബ്രാന്‍ഡുകളിലായി 30,000 ഡിസൈ
നുകളടങ്ങിയ ശേഖരങ്ങളുണ്ട്. ഒഷനല്‍ വെയര്‍, ഡെയ്‌ലി വെയര്‍, ഓപിസ് വെയര്‍ എന്നിവയ്‌ക്കൊപ്പം വി
പുലമായ ബ്രൈഡല്‍ ആഭരണങ്ങളും പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.