60 കോടിയുടെ പദ്ധതിയുമായി നിറ്റ ജലറ്റിന്‍

Posted on: May 2, 2024

കൊച്ചി : നിറ്റ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ടമായി കൊളാജന്‍ പെപ്റ്റൈഡ് പ്ലാന്റ് നിര്‍മാണത്തിനു കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ തുടക്കമിട്ടു.

60 കോടി രൂപയാണു ചെലവിടുന്നത്. ചര്‍മം, സന്ധി, മുടി എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണു കൊളാജന്‍ പെപ്റ്റൈഡ്.

ജാപ്പനീസ് കമ്പനിയായ നിറ്റ ജെലാറ്റിന്‍ ഇന്‍കോര്‍പറേറ്റഡിന്റെയും കെഎസ്‌ഐഡിസിയുടെയും സംയുക്ത സംരംഭമാണു നിറ്റ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡ്.

നിലവില്‍ കമ്പനി പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത് 550 മെട്രിക് ടണ്‍ കൊളാജന്‍ പെപ്റ്റൈഡ് ആണ്. പുതിയ ഫാക്ടറി വരുന്നതോടെ 1150 മെട്രിക് ടണ്ണായി ഉയരും.

അനുമതി ലഭിക്കുന്ന മുറയ്ക്കു മറ്റു പദ്ധതികളും കേരളത്തില്‍ ആരംഭിക്കുമെന്നു നിറ്റ ജലറ്റിന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ.മേനോന്‍ പറഞ്ഞു.

 

TAGS: Nitta Gelatin |