കൊച്ചി മെട്രോ ഇലക്ട്രിക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു

Posted on: September 14, 2020

കൊച്ചി: വെള്ളപ്പൊക്കം പോലുള്ള സാഹചര്യങ്ങളില്‍ മെട്രോ സര്‍വീസുകളുടെ പ്രവര്‍ത്തനതടസം ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) മുട്ടം ഡിപ്പോയില്‍ നിര്‍മിച്ച പുതിയ ഇലക്ട്രിക് സബ് സ്റ്റേഷന്‍ എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ ഉദ്ഘാടനം ചെയ്തു.

മെട്രോ കോച്ചുകളുടെ അറ്റകുറ്റപ്പണി, തകരാര്‍ പരിഹരിക്കല്‍, സ്റ്റേഷനുകളുടെ പ്രവര്‍ത്തന നിയന്ത്രണം എന്നിവ നടക്കുന്ന മുട്ടത്തെ ഓപറേഷന്‍ കമാന്‍ഡ് സെന്ററില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം സബ്‌സ്റ്റേഷന്‍ ഉറപ്പാക്കും. മൊത്തം 20 കോടി രൂപ ചെലവിലാണ് സംയോജിത സബ്‌സ്റ്റേഷനും രണ്ടു നില കെട്ടിടവും നിര്‍മിച്ചത്.

പുതിയ സബ്‌സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്തതോടെ തടസമില്ലാതെ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ കെ.എം.ആര്‍.എലിന് കഴിയും. 2018ലെ വെള്ളപ്പൊക്കം കാരണം മെട്രോ സര്‍വീസുകള്‍ക്ക് തടസം നേരിട്ടിരുന്നു. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ആക്‌സിലറി, ട്രാക്ഷന്‍ ഇരട്ട ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്.

 

TAGS: Kochi Metro |