കൊച്ചി മെട്രോയില്‍ സ്വാതന്ത്ര്യദിന ഓഫര്‍

Posted on: August 14, 2023

കൊച്ചി : കൊച്ചി മെട്രോയില്‍ സ്വാതന്ത്ര്യദിന ഓഫര്‍. നാളെ ടിക്കറ്റിന് പരമാവധി നിരക്ക് 20 രൂപ. മിനിമം ടിക്കറ്റ് 10 രൂപ. 60 രൂപയാണു നിലവില്‍ മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. ഈ ദൂരം 20 രൂപയ്ക്ക് യാത്രചെയ്യാം. 40 രൂപ ഇളവ്.

രാവിലെ 6 മുതല്‍ രാത്രി 11 വരെ ഇളവു ലഭിക്കും. പേപ്പര്‍, ഡിജിറ്റല്‍, കൊച്ചി വണ്‍ കാര്‍ഡ്’ എന്നിവയില്‍ ഇളവു ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡില്‍ കാഷ്ബാക്ക് ആയിട്ടാവും ഇളവ് ലഭിക്കുക. മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാനുഗത പുരോഗതിയുള്ളതായി കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ജൂലൈയില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ശരാശരി 85,545 ആയിരുന്നത് ഓഗസ്റ്റില്‍ 89,401 ആയി. ഓണക്കാലത്ത് യാതക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണു പ്രതീക്ഷിക്കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ ഇതിനായി വിവിധ പരിപാടികള്‍ നടത്തും.

 

TAGS: Kochi Metro |