വാട്‌സാപ് ടിക്കറ്റുമായി മെട്രോ

Posted on: January 10, 2024

കൊച്ചി : മെട്രോയില്‍ വാട്‌സാപ് ടിക്കറ്റ്. ഇംഗ്ലീഷില്‍ ‘ഹായ്’ എന്ന സന്ദേശമയ
ച്ച് സ്റ്റേഷനിലെത്തും മുമ്പ് വാട്‌സാപ്പിലൂടെ ഒരുമിനിറ്റുകൊണ്ട് ടിക്കറ്റ് ഓണ്‍ലൈനില്‍ എടുക്കാവുന്ന സംവിധാനമാണിത്. മെട്രോയാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സാപ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിംഗ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ്‌നടത്തി.

9188957488 എന്ന നമ്പര്‍ സേവ് ചെയ്താണ് hi എന്ന സന്ദേശം അയക്കേണ്ടത്. മറുപടി സന്ദേശത്തില്‍ QR Ticketലും തുടര്‍ന്ന് Book tickte ലും ക്ലി്ക്ക് ചെയ്യുക. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്റ്റേഷനുകള്‍, യാത്രികരുടെ എണ്ണം എന്നിവ നല്‍കി ഇഷ്ടമുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണമടയ്ക്കാം. ടിക്കറ്റിന്റെ ക്യുആര്‍ കോഡ് മൊബൈലില്‍ എത്തും. ക്യാന്‍സല്‍ ചെയ്യാനും hi എന്ന സന്ദേശമയച്ചാല്‍ മതി.

TAGS: Kochi Metro |