കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും പുരസ്‌കാരം

Posted on: December 12, 2023

കൊച്ചി : അര്‍ബന്‍ ഇന്‍ഫ ബിസിനസ് ലീഡര്‍ഷിപ് അവാര്‍ഡില്‍ കൊച്ചി മെട്രോയ്ക്കും വാട്ടര്‍ മെട്രോയ്ക്കും പുരസ്‌കാരം. യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍, ഡിജിറ്റൈസേഷന്‍ എന്നിവയ്ക്കാ
ണു മെട്രോയ്ക്ക് പുരസ്‌കാരം. കെഎംആര്‍എല്‍ ഓപറേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ എ.മണികണ്ഠന്‍ ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷനല്‍ സെന്ററില്‍നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

ജലഗതാഗത രംഗത്തെ നൂതന സംവിധാനം എന്ന വിഭാഗത്തിലാണു വാട്ടര്‍ മെട്രോ അവാര്‍ഡിന് അര്‍ഹമായത്.