മെട്രോയുടെ പിറന്നാള്‍ ദിനമായ 17 ന് യാത്രാ ടിക്കറ്റ് നിരക്കില്‍ ഇളവ്

Posted on: June 16, 2023

കൊച്ചി : കൊച്ചി മെട്രോയുടെ പിറന്നാള്‍ ദിനമായ 17 ന് യാത്രാ ടിക്കറ്റ് നിരക്കില്‍ ഇളവ്. അന്ന് 20 രൂപ നിരക്കില്‍ എവിടേക്കും യാത്രചെയ്യാം. മിനിമം ടിക്കറ്റ് നിരക്ക് 10 രൂപ തന്നെയായിരിക്കും.

17 ന് കൊച്ചി വണ്‍ കാര്‍ഡ് പുതുതായി വാങ്ങുന്നവര്‍ക്ക് കാര്‍ഡിന്റെ ഫീസ് ക്യാഷ്ബാക്ക് ആയി ലഭിക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു. 225 രൂപ 10 ദിവസത്തിനുള്ളില്‍ ക്യാഷ് ബാക്ക് ലഭിക്കുക.

 

TAGS: Kochi Metro |