ചരക്ക് നീക്കം സുഗമമാക്കി ഡിപി വേൾഡ്

Posted on: April 7, 2020

കൊച്ചി : ലോക്ക് ഡൗണ്‍ വ്യാപാര ഇടപാടുകളിലും സമ്പദ് വ്യവസ്ഥയിലും ഉണ്ടാക്കുന്ന ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള്‍ അവശ്യസേവന ദാതാവ് എന്ന നിലയില്‍ സ്വീകരിക്കുന്നുണ്ടെന്ന് ഡി. പി. വേള്‍ഡ്. രാജ്യത്തുടനീളം അവശ്യവസ്തുക്കളുടെ ചരക്കുനീക്കം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും ഡി. പി. വേള്‍ഡ് കൊച്ചി വക്താവ് അറിയിച്ചു.

കൊച്ചിയിലെ ഡി. പി. വേള്‍ഡ് ടെര്‍മിനല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്. അസാധാരണാ. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്ന ശക്തമായൊരു ബിസിനസ് തുടര്‍ച്ചാ പദ്ധതിയും ഡി. പി. വേള്‍ഡ് നടപ്പാക്കിയിട്ടുണ്ട്. കോവിഡ് 19 പ്രതിരോധ ശ്രമങ്ങളുടെ ഭാഗമായി വളരെ കുറച്ച് ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി ശക്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഡി. പി. വേള്‍ഡിന്റെ എല്ലാ ടെര്‍മിനലുകളും പ്രവര്‍ത്തിക്കുന്നത്.

കണ്ടെയ്‌നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായുള്ള പങ്കാളിത്തത്തോടെ കൊച്ചിന്‍ ടെര്‍മിനലില്‍ നിന്ന് 80 ടി. ഇ. യു. ചരക്കുമായി ആദ്യ കോച്ച് കോയമ്പത്തൂരില്‍ എത്തിയതായും കമ്പനി വ്യക്തമാക്കി.

TAGS: D P World |