യെസ് ബാങ്കിന് 451 കോടി രൂപയുടെ ലാഭം

Posted on: April 29, 2024

കൊച്ചി : സ്വകാര്യബാങ്കായ യെസ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (202324) അവസാന ത്രൈമാസമായ ജനുവരി-മാര്‍ച്ചില്‍ 123% വളര്‍ച്ചയോടെ 451 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. 202 കോടി രൂപയായിരുന്നു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ ലാഭം.

വായ്പകള്‍ 13.8% വര്‍ധിച്ച് 2.27 ലക്ഷം കോടി രൂപയിലും നിക്ഷേപങ്ങള്‍ 22.5% ഉയര്‍ന്ന് 2.6 ലക്ഷം കോടി രൂപയിലുമെത്തി. അതേസമയം, അറ്റ പലിശ വരുമാനത്തില്‍ രണ്ടു ശതമാനമേ വളര്‍ച്ചയുള്ളൂ. 2,105 കോടി രൂപയില്‍ നിന്ന് 2,153 കോടി രൂപയായാണ് വളര്‍ച്ച. കാസ റേഷ്യോ 30.8 ശതമാനത്തില്‍ നിന്ന് നേരിയ വളര്‍ച്ച
യോടെ 30.9 ശതമാനത്തിലെത്തി.

TAGS: Yes Bank |