ഡി പി വേൾഡിന് 19 ശതമാനം വളർച്ച

Posted on: April 5, 2018

കൊച്ചി : ഡിപി വേൾഡ് കൊച്ചി 2018 ലെ ആദ്യ ക്വാർട്ടറിൽ കണ്ടെയ്‌നർ കൈകാര്യത്തിൽ19 ശതമാനം വളർച്ച നേടി. കണ്ടെയ്‌നറുകളുടെ എണ്ണത്തിൽ 52,000 ടി.ഇയു എന്ന റെക്കാർഡ് നേടുവാനും 2018 ജനുവരി – മാർച്ച് ക്വാർട്ടറിൽ സാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ ആദ്യ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റ് ഗേറ്റ്‌വേയിലൂടെ കൈകാര്യം ചെയ്തത് 5.5 ലക്ഷം ടി.ഇയു കണ്ടെയ്‌നറുകൾ ആയിരുന്നു. വിവിധ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് കാര്യക്ഷമമായ ഫീഡർ സർവീസ് നടത്തിയതാണ് വളർച്ചയിലേക്ക് നയിച്ചത്.

കടലാസു രഹിത ക്രയവിക്രയങ്ങൾക്കായി നൂതന സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ ഭാരത് ട്രേഡ് എന്ന ഡിജിറ്റൽ പോർട്ടലിലൂടെ ഏക ജാലക സംവിധാനം ഇന്ത്യയിൽ ആദ്യമായി ഏർപ്പെടുത്തിയത് വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിൽ ആയിരുന്നു. ഇടപാടുകാർക്ക് അവരുടെ ആവശ്യങ്ങൾക്കനുസൃതമായ സൗകര്യപ്രദമായ ക്രമീകരണങ്ങളും മികച്ച റെയിൽ, റോഡ്, ഫീഡർ കപ്പൽ കണക്ടിവിറ്റിയും ലഭ്യമാക്കാനായത് ഈ നേട്ടത്തിന് ഇടയാക്കിയെന്ന് ഡിപി വേൾഡ് കൊച്ചിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ജിബു കുര്യൻ ഇട്ടി പറഞ്ഞു.

TAGS: D P World |