വല്ലാര്‍പാടം ടെര്‍മിനലിന് ചരക്കുനീക്കത്തില്‍ 59 ശതമാനം വളര്‍ച്ച

Posted on: June 19, 2020

കൊച്ചി : ആഗോള ലോജിസ്റ്റിക് കമ്പനിയായ ഡി. പി. വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പമെന്റ് ടെര്‍മിനല്‍ (ഐ.സി.ടി.ടി) മേയ് മാസം ചരക്കുനീക്കത്തില്‍ 59 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രിലിലെ ചരക്കുനീക്കവുമായി താരതമ്യം ചെയ്യുമ്പോഴുള്ള വളര്‍ച്ചാ നിക്കാണിത്.

കോവിഡ്-19 വ്യാപാരത്തിലുണ്ടാക്കിയ ആഘാതം കുറയുന്നതിന്റെ സൂചനയാണിതെന്നും അതിവേഗ വളര്‍ച്ചയുടെ ട്രാക്കിലേക്ക് ടെര്‍മിനല്‍ തിരിച്ചുകയറുന്നതായും ഡി. പി. വേള്‍ഡ് കൊച്ചിന്‍ സി.ഇ.ഒ. പ്രവീണ്‍ ജോസഫ് അറിയിച്ചു. മേയില്‍ 42,000 കണ്ടെയ്‌നറുകളാണ് ടെര്‍മിനര്‍ കൈകാര്യം ചെയ്തത്. 35 കപ്പലുകള്‍ ഇക്കാലയളവില്‍ ടെര്‍മിനലിലേക്ക് വന്നുപോയി.

റെയില്‍വേ സൗകര്യം ഉപയോഗപ്പെടുത്തി 1,500 ടി.ഇ.യു. കണ്ടെയ്‌നറുകളും ടെര്‍മിനല്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിന് മുന്‍പ് 300 ടി.ഇ.യു കണ്ടെയ്‌നറുകള്‍ വരെ റെയ്ല്‍വേ വഴി കൈകാര്യം ചെയ്ത സ്ഥാനത്താണിത്.