ഗോദ്റെജ് ലേ അഫയറും ദി ലേബല്‍ ലൈഫും ചേര്‍ന്ന് വ്യത്യസ്തമായ ഫാഷന്‍ ഷോ സംഘടിപ്പിച്ചു

Posted on: April 29, 2024

കൊച്ചി : ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും അസോസിയേറ്റ് കമ്പനികളുടെയും ക്യുറേറ്റഡ് എക്സ്പീരിയന്‍ഷ്യല്‍ ലക്ഷ്വറി ലൈഫ്സ്റ്റൈല്‍ പ്ലാറ്റ്ഫോമായ ഗോദ്റെജ് ലേ അഫെയറിന്റെ ആറാമത്തെ പതിപ്പ് ഫാഷന്‍ ഷോ സംഘടിപ്പിച്ചു. പതിവില്‍ നിന്നും വ്യത്യസ്തമായി എല്ലാവരിലും പ്രതിധ്വനിക്കുന്ന വിധത്തില്‍ ലേബല്‍ ലൈഫിന്റെ രാവിലെ മുതല്‍ വൈകിട്ട് വരെ ഉപയോഗിക്കാവുന്ന പല തരം വസ്ത്രശൈലികളിലാണ് പ്രദര്‍ശിപ്പിച്ചത്.

അതിരാവിലെ ഉപയോഗിക്കുന്ന കാഷ്വല്‍ വസ്ത്രത്തില്‍ നിന്ന് രാത്രി പാര്‍ട്ടിക്ക് തയ്യാറുള്ള രൂപത്തിലേക്ക് മാറിയ മോഡലുകള്‍, ഔട്ട്‌ഡോര്‍, പിക്‌നിക് വസ്ത്രങ്ങള്‍ എന്നിവയും ഉപയോഗിച്ചു. ഗോദ്റെജ് പ്രൊഫഷണല്‍ സ്‌റ്റൈലിസ്റ്റുകള്‍ മോഡലുകളെ ഏറ്റവും മികച്ചതാക്കുന്നതിനായി അവരുടെ ഹെയര്‍സ്‌റ്റൈലും മൊത്തത്തിലുള്ള രൂപവും ഷോയിലുടനീളം തീമാറ്റിക് അവതരണങ്ങളും ഉറപ്പാക്കി.

വൈവിധ്യമായിരുന്നു ഷോയുടെ പ്രധാന ആകര്‍ഷണം. ഡൗണ്‍ സിന്‍ഡ്രോം ഉള്ള മോഡലുകള്‍, പ്ലസ്-സൈസ് മോഡലുകള്‍, വിവിധ വംശങ്ങളില്‍ നിന്നുള്ള മോഡലുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഇന്‍ക്ലൂസിവിറ്റിയില്‍ ലേബല്‍ ലൈഫ് ശക്തമായ നിലപാട് സ്വീകരിച്ചു. ”ഫാഷന്‍ എന്നാല്‍ ഒഴിവാക്കലല്ല,” ദി ലേബല്‍ ലൈഫിന്റെ സ്‌റ്റൈല്‍ എഡിറ്റര്‍ മലൈക അറോറ പറയുന്നു.

”ഗോദ്റെജ് എല്‍ അഫയറും ദി ലേബല്‍ ലൈഫും തമ്മിലുള്ള ഈ സഹകരണം നവീകരണത്തിലും ഉള്‍പ്പെടുത്തലിലുമുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ വ്യക്തമാക്കുന്നു. ഫാഷന്‍ ഷോയെ അഭിനന്ദിച്ചുകൊണ്ട്, ഗോദ്റെജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും അസോസിയേറ്റ് കമ്പനികളുടെയും എക്സിക്യൂട്ടീവ് ഡയറക്ടറും ചീഫ് ബ്രാന്‍ഡ് ഓഫീസറുമായ തന്യാ ദുബാഷ് പറഞ്ഞു.