റിസ്‌വാൻ സൂമർ ഡി പി വേൾഡ് ഇന്ത്യ മേഖലാ മേധാവി

Posted on: December 3, 2017

മുംബൈ : ഡി പി വേൾഡിന്റെ ഇന്ത്യൻ മേഖല സിഇഒയും മാനേജിംഗ് ഡയറക്ടറുമായി റിസ്‌വാൻ സൂമർ 2018 ജനുവരി ഒന്നിന് ചുമതലയേൽക്കും. മാനേജിംഗ് ഡയറക്ടറായ അനിൽ സിംഗ് മറ്റൊരു ചുമതലയിലേക്ക് മാറുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

കപ്പൽ ഗതാഗത വ്യാപാര മേഖലയിൽ രണ്ട് ദശകത്തിലേറെ പ്രവർത്തന പരിചയമുള്ള അദ്ദേഹം എപി മൊള്ളർ മേഴ്‌സ്‌ക് ഗ്രൂപ്പിൽ നിരവധി ഉയർന്ന നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലോജിസ്റ്റിക്‌സ് വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറായി ഈജിപ്തിലും, മേഴ്‌സ്‌ക് ലൈന്റെ ഇന്ത്യ – ശ്രീലങ്ക മാനേജിംഗ് ഡയറക്ടറായും, സ്വിറ്റ്‌സറിന്റെ വൈസ് പ്രസിഡന്റായും ആഗോള സിഒഒയും ആയി പ്രവർത്തിച്ചിട്ടുണ്ട്.

ഒരു ദശകത്തിലേറെയായി ഇന്ത്യയുടെ കപ്പൽ ഗതാഗത വ്യാപാര മേഖലയിൽ നിർണ്ണായക പങ്ക് വഹിച്ച സംരംഭത്തിന്റെ ഭാഗമാകുവാൻ സാധിച്ചത് ഒരു ബഹുമതിയായി കരുതുന്നുവെന്ന് റിസ്‌വാൻ സൂമർ പറഞ്ഞു.