ക്രെഡായ് പ്രോപ്പർട്ടി എക്സ്പോ ആരംഭിച്ചു

Posted on: August 23, 2019

ക്രെഡായി പ്രോപ്പർട്ടി എക്സ്പോ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യുന്നു. സെറ സീനിയർ മാനേജർ എം.പി പ്രദീപ്, ക്രെഡായ് കൊച്ചി പ്രസിഡൻറ് രവി ജേക്കബ്, എസ് ബി ഐ ഡിജിഎം കെ. മനോഹരൻ, എസ് എഫ് എസ് ഹോംസ് മാനേജിംഗ് ഡയറക്ടർ കെ. ലവ, എക്‌സിബിഷൻ കമ്മിറ്റി ചെയർമാൻ ജോൺ തോമസ്, ക്രെഡായ് കൊച്ചി സെക്രട്ടറി രവിശങ്കർ, ട്രഷറർ റോയ് ജോസഫ് എന്നിവർ സമീപം.

കൊച്ചി : ദ കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ക്രെഡായ്) അവതരിപ്പിക്കുന്ന 28-ാമത് പ്രോപ്പർട്ടി എക്സ്പോയ്ക്ക് തുടക്കമായി. കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന എക്സ്പോ കൊച്ചി മേയർ സൗമിനി ജെയിൻ ഉദ്ഘാടനംചെയ്തു. ഞായറാഴ്ച രാത്രി എട്ട് മണിക്ക് സമാപിക്കും.

രാവിലെ 10 മണി മുതൽ 8 മണി വരെ നടക്കുന്ന കൊച്ചിയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി എക്സ്പോയിൽ 30 ഓളം പ്രമുഖ ബിൽഡർമാർ അവരുടെ 100 ലേറെ പ്രോപ്പർട്ടികളുമായി പങ്കെടുക്കുന്നുണ്ട്. എസ് ബി ഐ ആണ് പ്രോപ്പർട്ടി എക്‌സ്‌പോയുടെ പ്രിഫേർഡ് ബാങ്കിംഗ് പാർട്ണർ. സെറ സാനിറ്ററി വെയറാണ് എക്‌സ്‌പോയുടെ പ്രധാന സ്‌പോൺസർ.

TAGS: Credai | Credai Expo |