ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് തുടക്കമായി

Posted on: December 16, 2023

കൊച്ചി : ക്രെഡായ് പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഗ്രൗണ്ടില്‍ തുടക്കമായി. ക്രെഡായ് കൊച്ചി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എക്‌സ്‌പോ ക്രെഡായ് കേരളചെയര്‍മാന്‍ രവി ജേക്കബ് ഉദ്ഘാടനം ചെയ്തു.

ദിവസവും 10 മുതല്‍ രാത്രി 8 വരെയാണു സന്ദര്‍ശന സമയം. അംഗീകൃത ക്രെഡായ് ബില്‍ഡര്‍മാരുടെ തിരഞ്ഞെടുത്ത ഭവന പദ്ധതികളാണ് എക്‌സ്‌പോയിലുള്ളത്. ധനകാര്യസ്ഥാപനങ്ങളും ഹൗസിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. നാളെയാണു സമാപനം.

35 സ്റ്റാളുകള്‍ മേളയിലുണ്ട്. 16 വര്‍ഷത്തിലധികമായി നടത്തുന്ന എക്‌സ്‌പോയുടെ 32-ാം എഡിഷനാണ് ഇന്നലെ തുടങ്ങിയത്.

 

TAGS: Credai |