ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോയ്ക്ക് ഇന്ന് തുടക്കമായി

Posted on: July 21, 2022

കേരളത്തിലെ ഏറ്റവും വലിയ പ്രോപ്പര്‍ട്ടി എക്‌സ്‌പോ യുടെ 29-ാമത് എഡിഷനായ ‘ക്രെഡായ് കൊച്ചി പ്രോപ്പര്‍ട്ടി എക്‌സ്‌പോ 2022’ നു ഇന്ന് കളമശ്ശേരി ഡെക്കാത്ലണിന് എതിര്‍വശത്തുള്ള ചാക്കോളാസ് പവിലിയന്‍ സെന്ററില്‍ തുടക്കമായി. കൊവിഡ് മഹാമാരി പ്രതിസന്ധികള്‍ സൃഷ്ടിച്ച രണ്ടു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എക്‌സ്‌പോ തിരികെയെത്തുന്നത്. ഇന്ന് രാവിലെ പത്ത് മണിക്ക് നടന്ന ചടങ്ങില്‍ ക്രെഡായ് പ്രതിനിധികളുടെയും മറ്റു അതിഥികളുടെയും സാന്നിധ്യത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ശ്രീ ജാഫര്‍ മാലിക് IAS ഉദ്ഘാടനം നിര്‍വഹിച്ചു.

ഇന്ന് മുതല്‍ ജൂലൈ 24 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എക്‌സ്‌പോയില്‍ കേരളത്തിലെ പ്രമുഖ ബില്‍ഡര്‍ ഗ്രൂപ്പുകള്‍ പങ്കെടുക്കും. ക്രെഡായ് കൊച്ചി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് ഇത്തവണത്തെ എക്‌സ്‌പോ സംഘടിപ്പിക്കുന്നത്.

ക്രെഡായ് ബില്‍ഡര്‍മാരുടെ 100-ല്‍ അധികം പ്രൊജക്ടുകളാണ് ഇത്തവണ എക്‌സ്‌പോയുടെ ഭാഗമാകുന്നത്. കേരളത്തിലെ ഏറ്റവും അനുയോജ്യമായ ലൊക്കേഷനുകളിലുള്ള നിരവധി ഹോം/പ്രോപ്പര്‍ട്ടി പ്രൊജക്ടുകള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരമാണ് എക്‌സ്‌പോയിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിയ്ക്കുന്നത്. ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍, ദീര്‍ഘ കാലാവധിയോടു കൂടിയ ഹോം ലോണുകള്‍ നേടാനുള്ള സൗകര്യവും ക്രെഡായ് എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുണ്ട്. മാറുന്ന കാലത്തിനനുസരിച്ച് സുരക്ഷിതമായൊരു ഭവനമെന്ന നിരവധി പേരുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള മികച്ച ഒരവസരം കൂടിയാണിത്.

നവീന ശൈലിയുള്ള നിരവധി പ്രൊജക്ടുകളെപ്പറ്റിയുള്ള വിവരങ്ങളും ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും എക്‌സ്‌പോ സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിയ്ക്കുന്നതാണ്. കൂടാതെ തിരഞ്ഞെടുത്ത വിന്റേജ്, ക്ലാസിക് കാറുകളുടെ പ്രദര്‍ശനം ആസ്വദിക്കുന്നതിനുള്ള അസുലഭാവസരവും എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് 8 മണി വരെയാണ് സന്ദര്‍ശന സമയം.

അബാദ് ബില്‍ഡേഴ്സ്, അസറ്റ് ഹോംസ്, ക്ലാസിക് ഹോംസ്, കെന്റ് കണ്‍സ്ട്രക്ഷന്‍സ്, നാഷണല്‍ ബില്‍ഡേഴ്സ്, നോയല്‍ വില്ലാസ്, ഒലിവ് ബില്‍ഡേഴ്സ്, പോള്‍ ആലുക്കാസ്, പ്രെസ്റ്റീജ് എസ്റ്റേറ്റ്‌സ്, പ്രൈം മെറിഡിയന്‍, പുറവങ്കര, RDS റിയല്‍റ്റിസ്, റെല്‍കോണ്‍ പ്രോപ്പര്‍ട്ടീസ്, സ്‌കൈലൈന്‍ ബില്‍ഡേഴ്സ്, SFS ഹോംസ്, സിന്തൈറ്റ് റീയല്‍റ്റി, ടാറ്റ റിയല്‍റ്റി, ട്രിനിറ്റി ബില്‍ഡേഴ്സ്, ട്രൈന്‍ ഹോള്‍ഡിംഗ്സ്, വര്‍മ്മ ഹോംസ്, വീഗാലാന്‍ഡ് ഡെവലപ്പേഴ്സ്, യെസ്‌കെ ബില്‍ഡേഴ്സ് എന്നീ പ്രമുഖ ക്രെഡായ് ബില്‍ഡര്‍മാര്‍ എക്‌സ്‌പോയില്‍ പങ്കെടുത്തു.

ബാങ്ക് ഓഫ് ബറോഡ, HDFC ലിമിറ്റഡ്, ICICI ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് , യൂണിയന്‍ ബാങ്ക് എന്നീ മുന്‍നിര ബാങ്കുകളും എക്‌സ്‌പോയുടെ ഭാഗമാവും.

TAGS: Credai |