ബെർജർ വെതർകോട്ട് ലോംഗ് ലൈഫ് : കേരളത്തിന് വേണ്ടി വികസിപ്പിച്ച പെയിന്റ്

Posted on: January 12, 2018

കൊച്ചി : കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾക്കെല്ലാം അനുയോജ്യമായ വെതർകോട്ട് ലോംഗ് ലൈഫ് ലക്ഷ്വറി എക്സ്റ്റീരിയർ പെയ്ന്റിന്റെ പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചു. തൃശൂർ പൂരവുമായി ബന്ധപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്ന പരസ്യം മലയാളിയുടെ വീടിനെ സംബന്ധിച്ച ആഗ്രഹാഭിലാഷങ്ങളെ തൊട്ടുണർത്തുന്നതാണെന്ന് ബെർജർ പെയിന്റ്‌സ് ജനറൽ മാനേജർ (മാർക്കറ്റിംഗ്) സുധീർ നായർ പറഞ്ഞു.

ഏത് കടുത്ത കാലാവസ്ഥയേയും അതി ജീവിക്കാൻ പ്രാപ്തിയുള്ളതാണ് വീടിന്റെ പുറം ചുമരുകൾക്കായുള്ള വെതർകോട്ട് ലോംഗ് ലൈഫ്. ഈ പെയിന്റ് ദീർഘകാലം നിറം മങ്ങാതെ നിലനിൽക്കുമെന്ന് മാത്രമല്ല, പൂപ്പലും പായലും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. വളരെനാൾ നീണ്ടുനിന്ന ഗവേഷണങ്ങൾക്ക് ശേഷമാണ് മലയാളിയുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്നതിന് സഹായകമായ സാങ്കേതിക വിദ്യ കമ്പനി വികസിപ്പിച്ചെടുത്തതെന്ന് സുധീർ നായർ വ്യക്തമാക്കി.

TAGS: Berger Paints |