ബെർജർ പെയിന്റ്‌സ് അറ്റാദായത്തിൽ 32.8 ശതമാനം വളർച്ച

Posted on: June 29, 2020

കൊച്ചി : ബെർജർ പെയിന്റ്‌സ് 2019-20 സാമ്പത്തിക വർഷത്തിൽ 656.1 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം 493.89 കോടി രൂപയായിരുന്നു. 32.8 ശതമാനം വർധന. വരുമാനം 6365.8 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ 6061.9 കോടി രൂപയേക്കാൾ 5 ശതമാനം കൂടുതലാണിത്.

2020 മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 103.2 കോടി രൂപയാണ്. മുൻ വർഷം ഇത് 110.4 കോടി രൂപയായിരുന്നു. ഈ ക്വാർടറിലെ വരുമാനം 1354.8 കോടി രൂപയാണ്. മുൻ വർഷം ഇത് 1472.1 കോടി രൂപയായിരുന്നു.

ഒരു രൂപയുടെ ഓഹരിയ്ക്ക് 30 പൈസ (30 ശതമാനം) വച്ച് ലാഭവിഹിതം നൽകാൻ കമ്പനി ഡയറക്റ്റർ ബോർഡ് യോഗം തീരുമാനിച്ചു. 2020 മാർച്ച് 16 ന് വിതരണം ചെയ്ത ഒരു രൂപ 90 പൈസയുടെ ഇടക്കാല ലാഭവിഹിതം കൂടി കണക്കിലെടുക്കുമ്പോൾ ഒരു രൂപ ഓഹരിക്ക് മൊത്തം ലാഭ വിഹിതം 2 രൂപ 20 പൈസയായി.