ബെര്‍ജര്‍ പെയിന്റ്‌സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍

Posted on: December 4, 2019

കൊല്‍ക്കത്ത : പെയിന്റ് വ്യവസായത്തിലെ ഉപഭോക്തൃ പദ്ധതികളിലൊന്നായ ഗ്രാന്റ് ബെര്‍ജര്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ (ജിബിഎഫ്എസ്) പ്രഖ്യാപിച്ചു. 2020 ജനുവരി വരെയാണ് സ്‌കീം തിരഞ്ഞെടുക്കപ്പെട്ട ബെര്‍ജര്‍ പെയിന്റ്‌സ് കൊണ്ടറുകളില്‍ നിന്ന് ഓരോ 2000 രൂപയ്ക്കും ബെര്‍ജര്‍ പെയിന്റ് വാങ്ങുമ്പോള്‍ ഉപയോക്താവിന് ലക്കി കൂപ്പണ്‍ ലഭിക്കും.

2 കോടിയുടെ സമ്മാനങ്ങളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. ക്വിഡ് കാറും ബൈക്കുകളും മുതല്‍ ഇന്‍ഡക്ഷന്‍ കുക്കറും അയണ്‍ ബോക്‌സും വരെ സമ്മാനമായി ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട സെന്ററുകള്‍ കേരളത്തില്‍ 150 എണ്ണമുണ്ട്. പ്രമുഖ വ്യക്തി ഓരോ സെന്ററും സന്ദര്‍ശിച്ച് സമ്മാനങ്ങള്‍ നല്‍കും.

TAGS: Berger Paints |