കോവിഡ് വൈറസ്സിനെ നശിപ്പിക്കുന്ന ഉത്പന്നവുമായി ബെര്‍ജര്‍ പെയിന്റ്‌സ്

Posted on: October 19, 2020

കൊച്ചി : കൊറോണ അടക്കമുള്ള വൈറസ്സുക.ളെയും ബാക്റ്റീരിയയെയും നശിപ്പിക്കുന്ന ‘ബ്രീത്തീസി സേഫ് 24’ ബെര്‍ജര്‍ പെയിന്റ്‌സ് വിപണിയിലിറക്കി. ഐ ഐ ടി ഗൗഹാത്തിയുടെ സഹകരണത്തോടെ തയ്യാറാക്കിയ ഇത് പ്രതലങ്ങളില്‍ പുരട്ടിയാല്‍ 24 മണിക്കൂര്‍ നേരത്തേക്ക് അവയില്‍ നിന്ന് കോവിഡ് പകരില്ല.

‘ബ്രീത്തീസി സേഫ് 24’ പരിസ്ഥിതി സൗഹൃദമാണ്; ഇതില്‍ ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല. നാനോ സില്‍വര്‍ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഐ ഐ ടി ഗൗഹാത്തിയിലെ ഗവേഷകര്‍ ഇത് രൂപകല്പന ചെയ്തത്. ഏത് പ്രതലത്തിലും ‘ബ്രീത്തീസി സേഫ് 24’ പ്രയോഗിക്കാവുന്നതാണെന്ന് ബെര്‍ജര്‍ പെയിന്റ്‌സ് മാനേജിങ് ഡയറക്റ്റര്‍ അഭിജിത് റോയ് പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കുന്ന ഉത്പന്നങ്ങള്‍ വിപണിയിലിറക്കാനുള്ള സര്‍ക്കാരിന്റെ നിര്‍ദ്ദേശം മാനിച്ചാണ് ഇത്തരമൊരു ഉത്പന്നത്തിന് രൂപം നല്‍കിയത്. കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ എടുത്ത് കളഞ്ഞതോടെ ആളുകള്‍ പുറത്തിറങ്ങി വിവിധ ജോലികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ‘ബ്രീത്തീസി സേവ് 24’ പോലുള്ള ഉത്പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്.

‘ബ്രീത്തീസി സേഫ് 24’ പുരട്ടുമ്പോള്‍ പ്രതലത്തില്‍ രൂപപ്പെടുന്ന പാളി വൈറസ്,ബാക്റ്റീരിയ, മറ്റ് രോഗാണുക്കള്‍ എന്നിവയില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് ഉത്പന്നം രൂപകല്‍പ്പന ചെയ്യുന്നതിനുള്ള ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ബിമന്‍ ബി. മണ്ഡല്‍ പറഞ്ഞു.

 

TAGS: Berger Paints |