ബെർജർ പെയിന്റ്‌സിന്റെ ലാഭത്തിൽ 23.5 ശതമാനം വളർച്ച

Posted on: August 7, 2018

കൊച്ചി : ബെർജർ പെയിന്റ്‌സ് ജൂൺ 30ന് അവസാനിച്ച ക്വാർട്ടറിൽ നികുതിക്ക് മുൻപുള്ള ലാഭത്തിൽ 23.5 ശതമാനം വളർച്ചകൈവരിച്ചു. 230.57 കോടി രൂപയായിരുന്നു ലാഭം. മുൻ വർഷം ഇതേ കാലയളവിൽ ലാഭം 186.72 കോടി രൂപയായിരുന്നു.

മൊത്ത വരുമാനം 1372.23 കോടി രൂപയാണ്. മുൻ വർഷത്തെ 1153.60 കോടി രൂപയേക്കാൾ 19 ശതമാനം കൂടുതലാണിത്. സാബൂ കോട്ടിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ബെർജർ കഴിഞ്ഞ വർഷം ജൂണിൽ വാങ്ങി.

പെയിന്റ്, വാർണിഷ്, പുട്ടി എന്നിവയുടെ ജിഎസ്ടി കേന്ദ്ര സർക്കാർ 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചതിനെത്തുടർന്ന് ഇവയുടെ വില കമ്പനിയും കുറച്ചു.

TAGS: Berger Paints |