ബെര്‍ജര്‍ പെയിന്റ്‌സിന് 119.5 കോടി രൂപ അറ്റാദായം

Posted on: February 4, 2019

കൊച്ചി : ഡിസംബര്‍ 31ന് അവസാനിച്ച ക്വാര്‍ട്ടറില്‍ ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 7.4 ശതമാനം വര്‍ധനവുണ്ടായി. 119.5 കോടി രൂപയാണ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 111.2 കോടി രൂപയായിരുന്നു.

വരുമാനം 1,460.1 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 1,206.3 കോടിയേക്കാള്‍ 21 ശതമാനം കൂടുതലാണിത്.

TAGS: Berger Paints |