പാമ്പുവിഷ ചികിത്സയ്ക്കുള്ള മികവിന്റെ കേന്ദ്രമായി കൊച്ചി അമൃത ആശുപത്രി

Posted on: November 11, 2023


കൊച്ചി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐസിഎംആര്‍) പാമ്പുവിഷ ചികിത്സയ്ക്കുള്ള മികവിന്റെ കേന്ദ്രമായി കൊച്ചി അമൃത ആശുപത്രിയെ പ്രഖ്യാപിച്ചു.

പാമ്പുകടിയുമായി ബന്ധപ്പെട്ട ചികിത്സ, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഗവേഷണങ്ങളും പരിഗണിച്ചാണ് അംഗീകാരം.

ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കാര്‍ഡിയോളജി വിഭാഗം പ്രഫ. ഡോ. ജയ്ദീപ് സി.മേനോന്‍, അമൃത വിശ്വവിദ്യാപീഠം ലൈഫ് സയന്‍സസ് ഡീന്‍ഡോ. ബിപിന്‍ നായര്‍ എന്നിവര്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബലില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

TAGS: Amrita Hospital |