ആറു വയസ്സുകാരന്റെ മസ്തിഷ്‌ക രക്തധമനി പുനര്‍നിര്‍മിച്ച് അമൃത ഹോസ്പിറ്റല്‍

Posted on: June 14, 2023

കൊച്ചി : വാഹനാപകടത്തില്‍ പരുക്കേറ്റ ആറു വയസ്സുകാരന്റെ മസ്തിഷ്‌ക രക്തധമനി പുനര്‍നിര്‍മിച്ചു. പത്തനംതിട്ട കോഴഞ്ചേരി പൂവത്തൂര്‍ സ്വദേശിയായ ഒന്നാം ക്ലാസ്‌വിദ്യാര്‍ഥിയുടെ മസ്തിഷ്‌കത്തിലെ ഏറ്റവും ചെറുതും പ്രധാനപ്പെട്ടതുമായ രക്ത ധമനിയായ ഡില്‍ആന്റീരിയര്‍ സെറിബല്‍ ആര്‍ട്ടറിയിലെ ക്ഷതമാണ് പരിഹരിച്ചത്.

രാജ്യത്ത് ആദ്യമായാണു കുട്ടികളില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തുന്നതെന്ന് ആശുപത്രി അധിക്യതര്‍ പറഞ്ഞു. ന്യൂറോ സര്‍ജറി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ.എന്‍.ആര്‍.ശ്രീഹരി, പീഡിയാട്രിക് ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ.സുഹാസ് ഉദയകുമാരന്‍, ന്യൂറോസര്‍ജറി വിഭാഗം മേധാവിഡോ.സജേഷ് കെ. മേനോന്‍, ഡോ. എല്‍ദോ ഐസക്, ഡോ.ഗോകുല്‍ ദാസ്, ഡോ. മാത്യുജോര്‍ജ് എന്നിവരടങ്ങുന്ന സംഘമാണു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

TAGS: Amrita Hospital |