കുറഞ്ഞ നിരക്കിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ആസ്റ്റർ ഗ്രൂപ്പ്

Posted on: March 4, 2022

കൊച്ചി : ലോക വൃക്കദിനത്തോടനുബന്ധിച്ച് പാവപ്പെട്ട വീടുകളിലെ കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ ആസ്റ്റര്‍ ഗ്രൂപ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തും. മുതിര്‍ന്നവര്‍ക്കും ഇളവുകളോടെ വൃക്ക മാറ്റിവെക്കുമെന്ന് ആസ്റ്റര്‍ഗ്രൂപ്പിന്റ കേരള ക്ലസ്റ്റര്‍ ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആസ്റ്റര്‍ മെഡ്‌സിറ്റി, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ആസ്റ്റര്‍മിംസ് കോട്ടയ്ക്കല്‍ ആശുപത്രികളിലാകും ഇത് ലഭ്യമാക്കുക. ഫാ. ഡേവിസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള ഹോപ് രജിസ്ട്രി എന്ന സംവിധാനവുമായി ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിനു പുറമെ ആസ്റ്റര്‍ഡിഎം ഫൗണ്ടേഷന്‍, ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, മറ്റ് സന്നദ്ധ സംഘടനകള്‍, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൗഡ് ഫണ്ടിംഗ് സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആശുപത്രിക
ളില്‍ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ആയിരം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കിയതായി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അറിയിച്ചു. ആസ്റ്റര്‍ ഒമാന്‍ ആന്‍ഡ് കേരള ക്ലസ്റ്റര്‍ റീജണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മിംസ് കോട്ടയ്ക്കല്‍ ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് ഡോ. പി.എസ്. ഹരി, ഹോപ് അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ജവാദ് അഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.