ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന് 2504 കോടി രൂപ വരുമാനം

Posted on: November 13, 2021

കൊച്ചി : ആര്‍ ഡി.എം.ഹെല്‍ത്ത്‌കെയര്‍ സെപ്റ്റംബര്‍ 30ന് അവസാന മൂന്ന് മാസത്തെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു.

പോയവര്‍ഷത്തെ സമാനകാലയളവിനെ അപേക്ഷിച്ച് 12 ശതമാനം പ്രവര്‍ത്തനവരുമാനം വര്‍ധിച്ച് 2504 കോടിയായി. ഇ.ബിഐ.ടി.ഡി.ഐ (മറ്റ് വരുമാനം ഉള്‍പ്പെടെ) 26ശതമാനം വര്‍ധിച്ച് 352 കോടി രൂപയായി. നിയന്ത്രണത്തിന് മുമ്പുള്ള പലിശ(പി.എ.ടി) 202 ശതമാനം വര്‍ധിച്ച് 128 കോടി രൂപയുമായി.

ഇന്ത്യയിലെ ആസ്റ്ററിന്റെശേഷി വര്‍ധിപ്പിക്കുമെന്ന് ആര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന്‍ പറഞ്ഞു. കൊച്ചിയിലെ ആര്‍ മെഡ്‌സിറ്റി കൊച്ചി, ആര്‍ മിംസ് കോഴിക്കോട്, ആര്‍ മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജിസിസിയിലും ഇന്ത്യയിലും പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നാണ് ആര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ്. ഇന്ത്യയുള്‍പ്പെടെ ഏഴ ് രാജ്യങ്ങളിലായി 27 ആശുപത്രികള്‍, 117 ക്ലിനിക്കുകള്‍, 225 ഫാര്‍മസികള്‍ തുടങ്ങി. 3,029 ഡോക്ടര്‍മാരും 6,729 നഴ്‌സുമാരും ഉള്‍പ്പെടെ 23, 100-ലധികം ജീവനക്കാരുണ്ട്.