ആസ്റ്റര്‍ ദില്‍ സേ പദ്ധതിക്ക് തുടക്കം

Posted on: April 7, 2021

ദുബായ് : പ്രവാസികളുടെ ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ കുടുംബാംഗങ്ങളുടെ ആരോഗ്യ പരിപാലനം ലക്ഷ്യമിട്ടുള്ള ‘ആസ്റ്റര്‍ ദില്‍ സേ’ പദ്ധതിക്ക് തുടക്കമായി. ജി.സി.സി. രാജ്യങ്ങളിലെ പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും പ്രത്യേകിച്ചും കേരളത്തിലെ അവരുടെ മാതാപിതാക്കളുടെ ആരോഗ്യ പരിചരണത്തിന് കാര്യക്ഷമതയോടെ ബന്ധിപ്പിക്കുന്ന അതുല്യമായ സംവിധാനമാണിത്.

കോഴിക്കോട്, കണ്ണൂര്‍, കോട്ടക്കല്‍ എന്നിവിടങ്ങളിലെ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലുകള്‍, കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റല്‍, വയനാട്ടിലെ ആസ്റ്റര്‍ ഹോസ്പിറ്റല്‍ എന്നിവയിലൂടെയായിരിക്കും ഈ പദ്ധതി പ്രാവര്‍ത്തികമാക്കുക. ‘ആസ്റ്റര്‍ ദില്‍ സേ’ https://www.asterdilse.com/ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ, പ്രവാസിയുടെ ഒരു കുടുംബാംഗത്തിന് 5000 രൂപയ്‌ക്കോ, 250 ദിര്‍ഹത്തിനോ ഒരുവര്‍ഷത്തേക്കുള്ള പാക്കേജ് ലഭ്യമാകും.

ഇതനുസരിച്ച് ഒരു സമര്‍പ്പിത കോള്‍ സെന്റര്‍ (+91 75 111 75 333) വഴി 24/7 മുന്‍ഗണനയോടെ, ഒരു സംയോജിത കണക്റ്റഡ് കെയര്‍ പാക്കേജാണ് ലഭ്യമാകുക. മെഡിക്കല്‍ സേവനങ്ങളും വീടുകളിലെത്തിയുള്ള പരിശോധനകളും ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍, ആംബുലന്‍സ് സേവനങ്ങള്‍ തുടങ്ങിയവയും കൂടാതെ ലോകത്തെവിടെനിന്നും വെര്‍ച്വല്‍ കണക്റ്റ് ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനില്‍ സജീവമായ പങ്കാളിത്ത ഉറപ്പുവരുത്താന്‍ സാധിക്കുന്ന സംവിധാനവും ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്.

ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത് കെയറിന്റെ ഡിജിറ്റല്‍ ഹെല്‍ത്ത് സ്ട്രാറ്റജിയുടെ ഭാഗമായുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ‘ആസ്റ്റര്‍ ദില്‍ സേ’ പ്രോജക്ട്. പ്രവാസികള്‍ക്ക് ഇന്ത്യയിലെ അവരുടെ കുടുംബങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഒരു ഓണ്‍-ഗ്രൗണ്ട് ഹെല്‍ത്ത് കെയര്‍ പങ്കാളിയായി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് പദ്ധതിയെ രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടര്‍ ആസാദ് മൂപ്പന്‍ പറഞ്ഞു. ആദ്യം കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഈ സേവനം ക്രമേണ മറ്റ് സംസ്ഥാനങ്ങളിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളിലേക്കും വ്യാപിപ്പിക്കും.