സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍പദ്ധതിയുമായി ആസ്റ്റര്‍

Posted on: December 14, 2020

കൊച്ചി : ഇന്ത്യയിലും ജിസിസി രാജ്യങ്ങളുമായി ആര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഒരു വര്‍ഷത്തി നുള്ളില്‍ 10,000 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ പരിശോധനകള്‍ ലഭ്യമാക്കും. ആര്‍ഡിഎം ഹെല്‍ത്ത് കെയറിന്റെ 34-ാമതു സ്ഥാപക ദിനത്തോടനുബന്ധിച്ചു സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വൊളന്റിയേഴ്‌സ് മുഖനയാണു സൗജന്യ പരിശോധനകള്‍ നല്‍കുക. കൊച്ചിയിലെ ആര്‍ മെഡ്‌സിറ്റിയില്‍ 1500 സൗജന്യ എംആര്‍ഐ, സിടി സ്‌കാന്‍ പരിശോധനകള്‍ നല്‍കും.

കൃത്യമായ രോഗനിര്‍ണയവും ശരിയായ ചികിത്സയും നടത്തുന്നതിനാവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ക്കുള്ള ഉയര്‍ന്ന ചെലവു താങ്ങാന്‍ കഴിയാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു പദ്ധതി സഹായമാകുമെന്ന് ആര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

പരിശോധന ആവശ്യമുള്ള രോഗിക്ക് ആര്‍സ്റ്റര്‍ സ്ഥാപനങ്ങളിലെത്തി അപേക്ഷ നല്‍കാം. ഇതിനു പുറമേ ഡോക്ടര്‍മാര്‍, എന്‍ജിഒകള്‍, മെഡിക്കല്‍ കോളജുകള്‍, മെഡിക്കല്‍ അതോറിറ്റികള്‍ എന്നിവയുടെ റഫറന്‍സ് വഴിയും സേവനം പ്രയോജനപ്പെടുത്താം.