ഇന്ത്യയിൽ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജനുവേഷൻ സെന്റർ ആസ്റ്റർ വയനാടിൽ

Posted on: December 11, 2020

കൊച്ചി : കോവിഡ് രോഗമുക്തി നേടിയതിനു ശേഷം ആളുകള്‍ നേരിടുന്ന ആരോഗ്യ, മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി ഇന്ത്യയിലെ ആദ്യത്തെ പോസ്റ്റ് കോവിഡ് റിജ്യുവിനേഷന്‍ സെന്റര്‍ ആസ്റ്റര്‍ വയനാടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. റിജുവ് അറ്റ് ആസ്റ്റര്‍ വയനാട് എന്ന സെന്ററിന്റെ ഉദ്ഘാടനം സൂര്യ സ്റ്റേജ് ആന്‍ഡ് ഫിലിം സൊസൈറ്റി സ്ഥാപക ഡയറക്ടര്‍ സൂര്യ കൃഷ്ണമൂര്‍ത്തി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു.

ആധുനിക വൈദ്യശാസ്ത്രം, ആയുര്‍വേദം, യോഗ, ഉല്ലാസ യാത്രകള്‍, നാടന്‍ കലകള്‍ എന്നിവ സംയോജിപ്പിച്ചുള്ള ചികിത്സാ പാക്കേജാണ് സെന്റര്‍ നല്‍കുന്നത്. ഡി.എം. വിംസ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍, ആസ്റ്റര്‍ ഇന്ത്യ സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.