കര്‍ണാടകത്തില്‍ 2000 കോടി നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

Posted on: November 5, 2022


കൊച്ചി : കര്‍ണാടകത്തില്‍ രണ്ടായിരം കോടി രൂപയുടെ നിക്ഷേപത്തിന് സര്‍ക്കാരുമായി ലുലു ഗ്രൂപ്പ് ധാരണപത്രം ഒപ്പിട്ടു. ബംഗലുരൂവില്‍ നടന്ന കര്‍ണാടക നിക്ഷേപക സംഗമത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സര്‍ക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നിക്ഷേപസംഗമത്തിന് എത്തിയത്.

ബംഗലൂരുവില്‍ പുതിയ വിമാനത്താവളത്തിനു സമീപമാണ് ഷോപ്പിംഗ് മാള്‍ ആരംഭിക്കുക. ബംഗലൂരുവില്‍ ആരംഭിക്കുന്ന ലുലുവിന്റെ രണ്ടാമത്തെ മാളാണിത്. സ്ഥലം അനുവദിച്ച് ധാരണയായി.

വിപുലമായ ഭക്ഷ്യ കയറ്റുമതി യൂണിറ്റും കര്‍ണാടകത്തില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കും. കാര്‍ഷികമേഖലയിലെ ശുദ്ധമായ പഴങ്ങളും പച്ചക്കറികളും ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക് സെന്റര്‍വഴി പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുന്ന ചെയിന്‍ പദ്ധതിയാണിത്. സ്വിറ്റ്‌സര്‍ണ്ടിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എം എ യുസഫലിയുമായി കര്‍ണാടക മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് നിക്ഷേപം.

TAGS: Lulu Group |