സൗജന്യ വിസയില്‍ വിദേശത്തേക്ക് നേരിട്ട് തൊഴിലവസരമൊരുക്കി ലുലു ഗ്രൂപ്പ

Posted on: November 29, 2023

കൊച്ചി : ഇരുപതോളം വിഭാഗങ്ങളിലേക്ക് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ് സൗജന്യ വിസയി
ല്‍ വിദേശത്തേക്ക് നേരിട്ട് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നടത്തുന്ന ഈ അഭിമുഖം നാളെ
കോഴിക്കോട് നടക്കും. സെയില്‍സ്മാന്‍, കാഷ്യര്‍, കുക്ക്, സാന്‍ഡ്വിച്ച് ഷവര്‍മ്മ- സലാഡ് മേക്കര്‍, ഫിഷ്‌മോഗര്‍, ടെയ്‌ലര്‍, സെക്യൂരിറ്റി, ഇലക്ട്രീഷന്‍, പ്ലംബര്‍, മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ്, അക്കൗണ്ടന്റ്, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടിവ്, ഐടി സപ്പോര്‍ട്ട് സ്റ്റാഫ്,എന്നീ ഒഴിവുകളി
ലേക്കാണ് ഇന്റര്‍വ്യൂ.

പ്ലസ് ടുവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് സെയില്‍സ്മാന്‍ ക്യാഷര്‍ തസ്‌ക
യിലേക്ക് അപേക്ഷിക്കാം. 20 മുതല്‍ 28 വരെയാണ് പ്രായപരിധി. 23 മുതല്‍ 25 വരെ പ്രായവും മു
ന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കുക്ക്, സാന്‍ഡ്വിച്ച്- ഷവര്‍മ്മ- സലാഡ് മേക്കര്‍, ഫിഷ്‌മോഗര്‍, ടെയ്‌ലര്‍, സെക്യൂരിറ്റി, ഇലക്ട്രീഷന്‍, പ്ലംബര്‍, മോഷന്‍ ഗ്രാഫിക്‌സ് ഡിസൈനര്‍, ഗ്രാഫിക് ഡിസൈനര്‍, ആര്‍ട്ടിസ്റ്റ് അഭിമുഖത്തില്‍ പങ്കെടുക്കാം.

എംകോം ഉള്ളവര്‍ക്ക് അക്കൗണ്ടന്റ് തസ്‌കയിലേക്കും, എംബിഎ മാര്‍ക്കറ്റിംഗ് യോഗ്യതയുള്ളവ
ര്‍ക്ക് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടിവ് തസ്തികയിലേക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഐടി സ
പ്പോര്‍ട്ട് സ്റ്റാഫ് ഒഴിവിലേക്ക് ബിസിഎയോ ഐടിയില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയോ ആണ് വേണ്ട
ത്. 30 വയസാണ് പ്രായപരിധി.

വിശദമായ ബയോഡേറ്റ, കളര്‍ പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടൊ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഇത്തവണ അവസരം. കണ്ണൂര്‍ താണ സാധു കല്യാണ മണ്ഡപത്തിലും കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് എതിര്‍വശമുള്ള ആസ്പിന്‍ കോര്‍ട്ടിയാഡ്‌സിലുമാണ് അഭിമുഖം നടക്കുന്നത്. രാവിലെ 9 മണി മുതല്‍ മൂന്ന് വരെയാണ് സമയം. വരും ദിവസങ്ങളില്‍എറണാകുളത്തും തിരുവനന്തപുരത്തും ലുലു റിക്രൂട്ട്‌മെന്റുകള്‍ നടത്തുന്നുണ്ട്.

TAGS: Lulu Group |