ലുലു ഗ്രൂപ്പ് ഉഗാണ്ടയില്‍

Posted on: July 29, 2022

കൊച്ചി: ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ ഭക്ഷസംസ്‌കരണ ലോജിസ്റ്റിക്‌സ് കേന്ദ്രം ആരംഭിക്കുന്നതിനായി ലുലു ഗ്രൂപ്പിന് 10 ഏക്കര്‍ സ്ഥലം  ഉഗാണ്ട സര്‍ക്കാര്‍ അനുവദിച്ചു.

അന്താരാഷ്ട വിമാനത്താവളം സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ കമ്പാലക്കടുത്തുള്ള എനബേയിലാണ് സ്ഥലം അനുവദിച്ചത്.

യു.എ.ഇ.യിലെത്തിയ ഉഗാണ്ട പ്രധാനമന്ത്രി റോബിന് നബായുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം. 100 മില്യണ്‍ ഡോളറാണ് ലുലു ഗ്രൂപ്പ് ഉഗാണ്ടയില്‍ നിക്ഷേപിക്കുന്നത്.

 

TAGS: Lulu Group |