സൗദി അറേബ്യയില്‍ ആദ്യ ഡെസേര്‍ട് പോളോ അടുത്തമാസം

Posted on: December 6, 2019

റിയാദ് : ലോകത്തിലെ ആദ്യ ഡെസേര്‍ട് പോളോ ജനുവരി 16, 17, 18 തീയതികളില്‍ സൗദിയിലെ അല്‍ഉലയില്‍ നടക്കും. ശൈത്യകാല ഉത്സവമായ തന്തൂറ കള്‍ചറല്‍ ഫെസ്റ്റിനോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്.

കുതിരപ്പുറത്തുകയറിയുള്ള പോളോ മത്സരത്തില്‍ രാജ്യാന്തര താരങ്ങള്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.