സൗദിഅറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തി

Posted on: March 14, 2020

റിയാദ് : കൊറോണവൈറസ് പടരുന്ന സാഹചര്യത്തിൽ സൗദിഅറേബ്യ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും രണ്ട് ആഴ്ചത്തേക്ക് നിർത്തി. മാർച്ച് 15 മുതൽ രണ്ട് ആഴ്ചത്തേക്കാണ് നിർത്തിവെക്കുന്നതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നാളെ രാവിലെ സൗദി സമയം 11 മണി മുതൽ ആണ് നിയന്ത്രണം പ്രാബല്യത്തിൽ വരും. ഇക്കാലയളവിൽ സൗദിയിൽ മടങ്ങിയെത്താൻ സാധിക്കാത്തവർക്ക് അവധി നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ സൗദി പൗരൻമാർക്കും സൗദിയിൽ സ്ഥിരതാമസ വിസയുള്ള ഇന്ത്യൻ പൗരൻമാർക്കും അവരവരുടെ നാടുകളിലേക്ക് മടങ്ങാൻ കൂടുതൽ വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്.

സൗദിയിൽ പുതിയ 24 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊറോണബാധിതതരുടെ എണ്ണം 86 ആയി.