ആരാംകോ ഓഹരി ഇഷ്യു ഡിസംബർ 4 ന്‌

Posted on: October 30, 2019

റിയാദ്  : സൗദി സര്‍ക്കാരിന്റെ എണ്ണക്കമ്പനിയായ ആരാംകോ ഓഹരി ഇഷ്യു ഡിസംബർ 4 ന്‌
വിപണിയിലെത്തും. 11 ന് സൗദി എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. പ്രാഥമിക ഓഹരി വില്‍പനയുടെ സമയക്രമം സൗദി എക്‌സ്‌ചേഞ്ച് 3 ന് പ്രഖ്യാപിക്കും. ഈ മാസം ഓഹരി വില്‍പന തുടങ്ങാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

ആരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിറ്റഴിക്കും. 10,000 കോടി  ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.