ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി സൗദിയിലേക്ക്

Posted on: October 27, 2019

ന്യൂഡൽഹി : സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാത്രി റിയാദിൽ എത്തും. ഒക്‌ടോബർ 29 മുതൽ 31 വരെ റിയാദിലെ റിറ്റ്‌സ് കാൾട്ടണിലും കിംഗ് അബ്ദുൾ അസീസ് കോൺഫറൻസ് സെന്ററിലുമാണ് സംഗമം.

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന്റെ മൂന്നാം പതിപ്പിലെ ആദ്യ ദിനം നരേന്ദ്ര മോദി മുഖ്യപ്രഭാഷണം നടത്തും. സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.