കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ: 30 സ്റ്റാര്‍ട്ടപ്പുകളുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

Posted on: March 28, 2023

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ടെക് ഇന്‍ഫ്രാ എക്‌സ്‌പോ ആയ കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ 2023ല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനുകീഴിലെ 30 സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നു. ഇന്നലെ ന്യൂഡല്‍ഹിയില്‍ ആരംഭിച്ച മൂന്നു ദിവസം നീളുന്ന എക്‌സ്‌പോ നാളെ സമാപിക്കും.

എക്‌സ്‌പോയുടെ 30-ാമത് പതിപ്പില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കാത്തിരിക്കുന്നത് വലിയ അവസരങ്ങളാണ്. 40 രാജ്യങ്ങളില്‍ നിന്നുള്ള 1000 പങ്കാളികള്‍, ഇന്ത്യയിലുടനീളമുള്ള 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാരില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള 100 പ്രഭാഷകര്‍ തുടങ്ങിയവര്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുന്നുണ്ട്. വിവര സാങ്കേതികവിദ്യാ വ്യവസായ മേഖലയിലെ (ഐസിടി) ഏറ്റവും പുതിയ ഉത്പന്നങ്ങളും ആശയങ്ങളും ഒരുമിച്ച് കൊണ്ടുവരാന്‍ എക്‌സ്‌പോസഹായകമാകും. സ്റ്റാര്‍ട്ടപ്പുക
ള്‍ക്ക് ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കാനും ഉപയോക്താക്കളെയും നിക്ഷേപകരെയും ആകര്‍ഷിക്കാനുമുള്ളമികച്ച പ്ലാറ്റ്‌ഫോമുകളിലൊന്നാണിത്.

സാമ്പത്തിക സഹായവും പിന്തുണയും നല്‍കാന്‍ കഴിയുന്ന നിക്ഷേപകര്‍, വ്യവസായിക വരുമായി ശൃംഖല സൃഷ്ടിക്കാനും ഐസിടി വ്യവസായത്തിലെ പുതിയ ട്രെന്‍ഡുകളും സാങ്കേതികവിദ്യകളും അടുത്തറിയാനും 5ജി നിര്‍മിത ബുദ്ധി, ഇന്റര്‍നെറ്റ് ഒഫ് തിങ്‌സ് പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും.

കണ്‍വെര്‍ജന്‍സ് ഇന്ത്യ എക്‌സ്‌പോ 2023ല്‍ പങ്കെടുക്കുന്നത് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബികപറഞ്ഞു. ഇതുപോലുള്ള എക്‌സ്‌പോകളില്‍ പങ്കെടുക്കുന്നതിലൂടെ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോളതലത്തില്‍ തിരിച്ചറിയപ്പെടാന്‍ അവസരമൊരുങ്ങും. 30 സ്റ്റാര്‍ട്ടപ്പുകളെഎക്‌സ്‌പോയില്‍ പങ്കെടുപ്പിക്കുന്നത് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചേസ്റ്റാര്‍ട്ടപ്പ് മിഷന്റെ ശ്രമത്തിന്റെഭാഗമാണെന്നും അദ്ദേഹം അറിയിച്ചു.