നരേഷ് ഗോയൽ 51 ശതമാനം ജെറ്റ് എയർവേസ് ഓഹരികൾ പണയപ്പെടുത്തി

Posted on: January 14, 2015

Naresh-Goyal-Big

ജെറ്റ് എയർവേസ് പ്രമോട്ടർ നരേഷ് ഗോയൽ തന്റെ കൈവശമുള്ള 51 ശതമാനം ഓഹരികളും പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തി. 24 ശതമാനം ഓഹരികൾ യുഎഇയിലെ ഇത്തിഹാദ് എയർവേസിന്റെ നിയന്ത്രണത്തിലാണ്. ശേഷിക്കുന്ന 25 ശതമാനം ഓഹരികൾ നിക്ഷേപ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും കൈവശമാണ്. 2,,600 കോടി രൂപ മൂല്യം വരുന്ന 57,933,665 ഓഹരികൾ ജനുവരി 8 ന് പഞ്ചാബ് നാഷണൽ ബാങ്കിൽ പണയപ്പെടുത്തിയതായി സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകളെയും സെബിയെയും അറിയിച്ചിട്ടുണ്ട്.

എന്നാൽ ഓഹരി ഈടിൻമേൽ എത്ര കോടി രൂപ വായ്പ നേടിയെന്ന് നരേഷ് ഗോയലോ ബാങ്ക് അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. 2014 സെപ്റ്റംബറിൽ അവസാനിച്ച ക്വാർട്ടറിൽ ജെറ്റ് എയർവേസിന്റെ നഷ്ടം 9,794 കോടിയായിരുന്നു. 113 വിമാനങ്ങളാണ് ജെറ്റ് എയർവേസിനുള്ളത്. ഇവയിൽ 26 എണ്ണം കമ്പനിയുടെ സ്വന്തമാണ്.