ത്രീ ഇന്‍ വണ്‍ അക്കൗണ്ട് : ജിയോജിതും പി എന്‍ ബി യുമായി ധാരണ

Posted on: May 12, 2021

കൊച്ചി : ത്രീ ഇന്‍ വണ്‍ അക്കൗണ്ട്’ സൗകര്യം ഒരുക്കുന്നതിന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് പഞ്ചാബ് നാഷണല്‍ ബാങ്കുമായി (പി.എന്‍.ബി.) ധാരണയിലെത്തി. ഇതനുസരിച്ച് പി.എന്‍.ബി.യില്‍ സേവിംഗ്സ് അക്കൗണ്ടുള്ള ആര്‍ക്കും ഒരു പി.എന്‍.ബി. ഡിമാറ്റ് അക്കൗണ്ടും ജിയോജിത് ട്രേഡിംഗ് അക്കൗണ്ടും ലഭ്യമാവും.

പി.എന്‍.ബി. ഇടപാടുകാര്‍ക്ക് നിക്ഷേപ ആവശ്യങ്ങള്‍ക്കായി പേയ്മെന്റ് ഗേറ്റ്വേയിലൂടെ അനായാസം പണം കൈമാറുന്നതിന് ‘ത്രീ ഇന്‍ വണ്‍ അക്കൗണ്ട്’ സൗകര്യപ്രദമാണ്. ഓണ്‍ലൈനായി 15 മിനിറ്റിനകം തുറക്കാവുന്ന ട്രേഡിംഗ് അക്കൗണ്ട് ജിയോജിത് നല്‍കുന്ന വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അനന്ത സാധ്യതകള്‍ തുറന്നു നല്‍കുകയും ചെയ്യും.