ജെറ്റ് എയര്‍വേയ്‌സ് ജൂലൈയില്‍ പുനരാരംഭിക്കും

Posted on: May 21, 2022

മുംബൈ : കടബാധ്യത മൂലം പ്രവര്‍ത്തനം നിര്‍ത്തിയ ജെറ്റ് എയര്‍വേയ്‌സിനുവീണ്ടും വിമാന സര്‍വീസ് നടത്താന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അനുമതി നല്‍കി.

ജൂലൈയില്‍ വിമാന സര്‍വീസ് പുനരാരംഭിക്കുമെന്നാണു സൂചന. ഡല്‍ഹി- മുംബൈ റൂട്ടിലായിരിക്കും ആദ്യ സര്‍വീസ്. വൈകാതെ, വിദേശ സര്‍വീസുകളും ആരംഭിക്കാനാണു ശ്രമം. ഡല്‍ഹി ആയിരിക്കും കമ്പനിയുടെ ആസ്ഥാനം. സര്‍വീസ് നടത്തുന്നതിനുള്ള സുരക്ഷാ അനുമതി ഈ മാസമാദ്യം കേന്ദ്ര ആഭ്യന്തര
മന്ത്രാലയം നല്‍കിയിരുന്നു.

2019 ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വേ സര്‍വീസ് നിര്‍ത്തിയത്. യുകെ ആസ്ഥാനമായ കാല്‍റോക്ക് ക്യാപിറ്റലും യുഎഇ വ്യവസായി മുരാരി ലാല്‍ ജലാനും ചേര്‍ന്ന കണ്‍സോര്‍ഷ്യം ഏറ്റെടുത്തതോടെയാണ് കമ്പനിക്കു പുതുജീവന്‍ലഭിച്ചത്.

 

TAGS: Jet Airways |