ഹ്യുണ്ടായ് ഒലയിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു

Posted on: March 10, 2019

ബംഗലുരു : ഹ്യുണ്ടായ് മോട്ടോർ ഓൺലൈൻ ടാക്‌സി ഓപ്പറേറ്ററായ ഒല യിൽ മൂലധന നിക്ഷേപത്തിന് ഒരുങ്ങുന്നു. ഹ്യുണ്ടായ് 250-300 ദശലക്ഷം ഡോളർ മുതൽ മുടക്കി ഒലയുടെ നാല് ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇതിലൂടെ ഒല ഫ്‌ളീറ്റിൽ ഹ്യുണ്ടായ് കാറുകൾ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.

ബംഗലുരു ആസ്ഥാനമായുള്ള ഒല 400-500 ദശലക്ഷം ഡോളർ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആറ് ബില്യൺ ഡോളറാണ് ഒലയുടെ മൂല്യം കണക്കാക്കിയിട്ടുള്ളത്. ഫ്‌ളിപ്കാർട്ട് സഹസ്ഥാപകനായ സച്ചിൻ ബൻസാൽ ഈ വർഷം ജനുവരിയിൽ 150 കോടി രൂപ ഒലയിൽ നിക്ഷേപം നടത്തിയിരുന്നു.