ഒല ഇലക്ട്രിക്കിന്റെ വില്പ്പനയില്‍ റെക്കോഡ് വളര്‍ച്ച

Posted on: April 12, 2024


കൊച്ചി : മാര്‍ച്ച് മാസത്തില്‍ റെക്കോഡ് വളര്‍ച്ച രേഖപ്പെടുത്തി ഒല ഇലകിക്. ഒലയുടെ 53,000 യൂണിറ്റുകളാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. എക്കാലത്തെയും ഉയര്‍ന്ന രജിസ്‌ട്രേഷനാണിത്. 2023 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 115 ശതമാനം വളര്‍ച്ചയാണ് 2024 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. ഇരുചക്ര ഇലക്ട്രിക് വാഹന വ്യവസായം 2023 സാമ്പത്തിക വര്‍ഷത്തേക്കാ
ള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

തുടര്‍ച്ചയായ അഞ്ചാം മാസമാണ് ഒല എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ വളര്‍ച്ച രേഖപ്പെടുത്തുന്നത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 1,52,741 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2024 സാമ്പത്തിക വര്‍ഷത്തില്‍ 3,28,785 യൂണിറ്റുകളുടെ രജിസ്‌ട്രേഷനാണ് നടന്നത്. മുന്‍പാദത്തിലെ 84,133 യൂണിറ്റുകളെ അപേക്ഷിച്ച് 24 സാമ്പത്തിക വര്‍ഷത്തില്‍ 119,310 യൂണിറ്റുകള്‍ രജിസ്റ്റര്‍ ചെയ്തു.

42 ശതമാനമാണ് പാദവര്‍ഷങ്ങളിലെ ബിസിനസ് വളകഴിഞ്ഞ വര്‍ഷം തങ്ങള്‍ക്കും ഇലക്ട്രിക് വെഹിക്കിള്‍ വ്യവസായ മേഖലയ്ക്കും നിര്‍ണായകമായിരുന്നെന്ന് ഒലഇലക്ട്രിക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ അന്‍ഷുല്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു, ഒല ഇലക്ട്രിക് ഇപ്പോള്‍ എട്ട് വര്‍ഷം അല്ലെങ്കി
ല്‍ 80,000 കിലോമീറ്റര്‍ എക്സ്റ്റന്റഡ് ബാറ്ററി വാറന്റി പുറത്തിറക്കിയിട്ടുണ്ട്

TAGS: Ola |