ഹ്യുണ്ടായ് കാറുകളുടെ വില കൂട്ടുന്നു

Posted on: July 24, 2019

ചെന്നൈ : ഹ്യുണ്ടായ് മോട്ടോർ ഓഗസ്റ്റ് ഒന്നു മുതൽ കാറുകളുടെ വില വർധിപ്പിക്കുന്നു. മോഡൽ അനുസരിച്ച് 9,200 രൂപ വരെയാണ് വർധന.

സാൻട്രോ മുതൽ ട്യൂസൺ വരെയുള്ള 10 മോഡലുകളാണ് ഹ്യുണ്ടായ് ശ്രേണിയിലുള്ളത്. പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചെലവുകൾ വർധിച്ച സാഹചര്യത്തിലാണ് വില വർധന.