ഹ്യുണ്ടായ് ഇന്ത്യയില്‍ 3200 കോടിയുടെ മൂലധന നിക്ഷേപം നടത്തുന്നു

Posted on: March 22, 2021

ന്യൂഡല്‍ഹി : രാജ്യത്ത് 3,200 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി ഹ്യൂണ്ടായ്. നാല് വര്‍ഷത്തെ നിക്ഷേപ പരിപാടികള്‍ക്കാണ് കമ്പനി പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കു രാജ്യത്ത് ലഭിക്കുന്ന സ്വീകാര്യത ഉപയോഗപ്പെടുത്തുകയാണു ലക്ഷ്യം. പ്രാദേശികമായി നിര്‍മ്മിച്ചതും സാധാരണക്കാര്‍ക്ക് വാങ്ങാന്‍ കഴിയുന്നതുമായ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1000 കോടിയുടെ നിക്ഷേപം നടത്തുമെന്നഇതോടകം കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

ഇതിനായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളമായ കിയയുമായി സഹകരിക്കുമെന്നും സൂചനകളുണ്ട്. ഭാവിയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് കൂടുതല്‍ ആവശ്യക്കാരുണ്ടാകുമെന്നു ഹ്യൂണ്ടായ് മാനേജിങ് ഡയറക്ടര്‍ എസ്.എസ്. കിം പറഞ്ഞു.

TAGS: Hyundai Motor |