പലിശനിരക്കിൽ മാറ്റം വരുത്താതെ വായ്പാനയം

Posted on: September 30, 2014

Raghuram-Rajan-B-CSപലിശനിരക്കിൽ മാറ്റം വരുത്താതെ പുതിയ വായ്പാനയം റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (സിആർആർ) 8 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 7 ശതമാനമായും തുടരും. ദൈനംദിന വായ്പാ നിരക്ക്  9 ശതമാനവും കരുതൽധനാനുപാതം 4 ശതമാനവുമായി തുടരും.

അതേസമയം 2016 ലെ ജിഡിപി വളർച്ചാ നിരക്ക് 6.3 ശതമാനമായി റിസർവ് ബാങ്ക് ഉയർത്തി. പണപ്പെരുപ്പം 2015 ജനുവരി – മാർച്ച് കാലയളവിൽ 8 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ആർ ബി ഐയുടെ വിലയിരുത്തൽ.