റിസർവ് ബാങ്ക് പണനയം 9 ന് പ്രഖ്യാപിക്കും

Posted on: October 7, 2020

ന്യൂഡൽഹി : റിസർവ് ബാങ്കിന്റെ പുതിയ പണനയം 9 ന് പ്രഖ്യാപിക്കും. പണനയ അവലോകന സമിതി യോഗം ഇന്ന് മുതൽ ആരംഭിക്കും. ആറ് അംഗ പണനയ അവലോകന സമിതിയിലേക്കുള്ള 3 സ്വതന്ത്ര അംഗങ്ങളെ കഴിഞ്ഞ ദിവസമാണ് നിശ്ചയിച്ചത്. മലയാളിയായ ജയന്ത് ആർ. വർമ്മ, ശശാങ്ക ഭിഡെ, അഷിമ ഗോയൽ എന്നിവരാണ് പുതിയ സ്വതന്ത്ര അംഗങ്ങൾ.

മൊറട്ടോറിയം കാലയളവിലെ ബാങ്ക് വായ്പകളുടെ കൂട്ടുപലിശ ഒഴിവാക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്താൻ റിസർവ് ബാങ്കിനോടും സർക്കാരിനോടും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദേശിച്ചിരുന്നു.