നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം

Posted on: December 4, 2020

മുംബൈ : അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. ഉയർന്ന തോതിലുള്ള വിലക്കയറ്റം, സമ്പദ് വ്യവസ്ഥയിലെ ഉണർവ് തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് വായ്പാനയ അവലോകന സമിതി യോഗം തീരുമാനിച്ചത്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ അനുമാനം 2021 സാമ്പത്തിക വർഷത്തിൽ നേരത്തെ കണക്കാക്കിയിരുന്ന 9.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമാക്കി പുനർനിർണയിച്ചു. ആർടിജിഎസ് സംവിധാനം വഴിയുള്ള പണമിടപാടുകൾ 24 x 7 ആക്കും. കോൺടാക്ട് ലെസ് കാർഡുകൾ വഴിയുള്ള പണമിടപാടുകളുടെ പരിധി ജനുവരി മുതൽ നിലവിലുള്ള 2000 രൂപയിൽ നിന്ന് 5000 രൂപയായി വർധിപ്പിക്കും. നാലാം ക്വാർട്ടറിൽ മികച്ച വളർച്ചയാണ് പ്രതീക്ഷിക്കുന്നത്