ജോസ് ജെ. കാട്ടൂര്‍ ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍

Posted on: May 11, 2021

മുംബൈ : റിസര്‍വ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടറായി മലയാളി ജോസ് ജെ. കാട്ടൂര്‍ നിയമിതനായി. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി ചേനപ്പാടി കാട്ടൂര്‍ കുടുംബാംഗമാണ്. മേയ് നാലുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. നിലവില്‍ റിസര്‍വ് ബാങ്കിന്റെ കര്‍ണാടക റീജണല്‍ ഡയറക്ടറായി ചുമതല വഹിച്ചുവരികയായിരുന്നു.

30 വര്‍ഷത്തോളമായി ആര്‍.ബി.ഐ.യില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം കമ്യൂണിക്കേഷന്‍, മാനവവിഭവശേഷി, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍, കറന്‍സി മാനേജ്‌മെന്റ് വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എക്‌സിക്യുട്ടീവ് ഡയറക്ടറായി മാനവവിഭവശേഷി വകുപ്പ്, കോര്‍പ്പറേറ്റ് സ്ട്രാറ്റജി, ബജറ്റ് വകുപ്പ്, രാജ്ഭാഷാ വകുപ്പ് എന്നിവയുടെ ചുമതലയായിരിക്കും അദ്ദേഹം വഹിക്കുക. അമേരിക്കയിലെ പെനിസില്‍വാനിയയിലെ വാട്സണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് അദ്ദേഹം അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും ചെയ്തിട്ടുണ്ട്.