അടിസ്ഥാനനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്കിന്റെ പണനയം

Posted on: October 9, 2020

മുംബൈ : അടിസ്ഥാനനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. പണപ്പെരുപ്പം വർധിക്കുന്നതും രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലെ ഇടിവുമാണ് നിരക്കു പരിഷ്‌കരണത്തിൽ നിന്ന് റിസർവ് ബാങ്കിനെ പിന്തിരിപ്പിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ ജിഡിപി 9.5 ശതമാനമായി കുറഞ്ഞേക്കുമെന്നാണ് ആർ ബി ഐയുടെ വിലയിരുത്തൽ.

വായ്പ പലിശ കുറയ്ക്കാത്തത് ബാങ്കുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാൻ ഇടയാക്കും. എന്നാൽ നടപ്പ് വർഷത്തെ നാലാമത്തെ പണനയ അവലോകന സമിതി യോഗത്തിൽ നിരക്ക് ഇളവില്ലാത്തത് വായ്പ എടുത്തവർക്ക് തിരിച്ചടിയാകും.