ആന്ധ്ര ബാങ്ക് കേരളത്തിൽ 4.65 കോടി രൂപ മുദ്ര ലോൺ നല്കും

Posted on: September 13, 2015

Andhra-Bank-Mudra-Yojana-Bi

കൊച്ചി : പ്രധാൻ മന്ത്രി മുദ്ര യോജന (പിഎംഎവൈ) പദ്ധതി പ്രകാരം ആന്ധ്ര ബാങ്ക് കേരളത്തിലെ 33 ശാഖകൾ വഴി 4.65 കോടി രൂപ മുദ്ര വായ്പ നല്കും. സമൂഹത്തിലെ പാവപ്പെട്ടവരെ ബ്‌ളേഡ് മാഫിയയുടെ കൈകളിൽനിന്നു മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് പ്രത്യേക മുദ്ര ലോൺ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി ബാങ്ക് സംസ്ഥനത്തെ എല്ലാ ജില്ലകളിലും മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കും. ഈ ക്യാമ്പിലൂടെ അർഹതപ്പെട്ടവർക്കു മുദ്ര ലോണും മുദ്ര കാർഡും നല്കുമെന്ന് ചീഫ് മാനേജർ പ്രകാശ റാവു അറിയിച്ചു.

ഇതോടൊപ്പം പ്രധാനമന്ത്രി ജൻ സുരക്ഷ പദ്ധതിയുടെ കീഴിൽ വരുന്ന സാമൂഹ്യസുരക്ഷ പദ്ധതികളിൽ അംഗങ്ങളാവാനും ഈ ക്യാമ്പുകളിൽ സൗകര്യമുണ്ടായിരിക്കും. ആവശ്യമെങ്കിൽ ജൻധൻ അക്കൗണ്ട് ഉടമകൾക്കു ഓവർഡ്രാഫ്റ്റും അനുവദിക്കും.